പത്തനംതിട്ട: കൊവിഡ് സമ്പർക്കവ്യാപനം പിടിവിട്ട് കുതിക്കുന്നു. ഇന്നലെ 91 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 53പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതുവരെ ജില്ലയിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ ആളുകളിൽ രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്.
പൊലീസുകാരിലും ആരോഗ്യ പ്രവർത്തകരിലും കെ.എസ്.ആർ.ടി.സി ജീവനക്കാരിലും രോഗം സ്ഥിരീകരിക്കുന്നത് സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിപ്പിച്ചേക്കും. കുമ്പഴ, അടൂർ ക്ളസ്റ്ററുകളിൽ സമ്പർക്ക വ്യാപനം രൂക്ഷമാണ്. ഇൗ ക്ളസ്റ്ററുകളിൽ നിന്ന് ജില്ലയിൽ മിക്ക സ്ഥലങ്ങളിലേക്കും രോഗം പകർന്നിട്ടുണ്ട്. കൂടാതെ, ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സമ്പർക്ക രോഗ ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. ആളുകൾ പരമാവധി വീടുകൾക്കുള്ളിൽ കഴിയാനും സോപ്പും മാസ്കും ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
@ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1124
@ സമ്പർക്ക രോഗികൾ 420
@ ചികിത്സയിലുള്ളത് 349
@ ഇന്നലെ രോഗമുക്തരായവർ 49
@ സാമ്പിൾ ഫലങ്ങൾ ലഭിക്കാനുള്ളത് 2011