മലയാലപ്പുഴ: പഞ്ചായത്തിൽ ഇതുവരെ 11 കൊവിഡ് പോസിറ്റീവ് കേസുകൾ. മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലെ സി.ഐയ്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സി.ഐയുമായി സമ്പർക്കം പുലർത്തിയ പൊലീസുകാരുൾപ്പെടയുള്ളവർ ക്വാറന്റിനിലാവും. ഗൾഫിൽ നിന്നെത്തിയ വെട്ടൂർ സ്വദേശിനിയായ യുവതിക്കായിരുന്നു പഞ്ചായത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വെട്ടൂർ സ്വദേശിയായ യുവാവിനും അദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും പരിശോധന ഫലം പോസിറ്റീവായി. പിന്നീട് വെട്ടൂർ സ്വദേശിയായ ഗർഭിണിയായ യുവതിക്കും അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മുണ്ടയ്ക്കലും പൊതീപ്പാട്ടുമുള്ള രണ്ട് മത്സ്യ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട നിരവധി പേർ ക്വാറന്റെനിലായിരുന്നു. മത്സ്യവ്യാപാരിയിൽ ഒരാളുടെ ഭാര്യയ്ക്കും മകനും പരിശോധന ഫലം പോസിറ്റീവായിരുന്നു. പഞ്ചായത്തിലെ ആശാ പ്രവർത്തകരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ചേർന്ന് പഞ്ചായത്തിലെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിരുന്നു.