പത്തനംതിട്ട : കൊവിഡ് കാരണം സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിലില്ലാതായ ബസ് ജീവനക്കാർക്ക് ശമ്പളം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർക്ക് ഭക്ഷ്യധാന്യകിറ്റ് നൽകി. പ്രസിഡന്റ് കലേഷ്, വൈസ് പ്രസിഡന്റ് ജോബി, സെക്രട്ടറി ബിനു ഗോപി, ജോ. സെക്രട്ടറി സുധീഷ് കുമാർ, ട്രഷറർ ഷീജ എന്നിവർ പങ്കെടുത്തു.