tv
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘം നെല്ലിമല 1648 ശാഖയ്ക്ക് നൽകിയ ടെലിവിഷൻ തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നു

തിരുവല്ല: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നെല്ലിമല 1648 ശാഖയിൽ ടെലിവിഷൻ നൽകി. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ എന്നിവർ ചേർന്ന് ടെലിവിഷൻ വിതരണം ചെയ്തു. ശാഖായോഗം പ്രസിഡൻറ് വി.എസ് രവീന്ദ്രൻ,സെക്രട്ടറി ബിജു ഭാസ്കർ,യൂണിയൻ കുമാരി സംഘം കോർഡിനേറ്റർ ഷൈമോൾ കെ. സോമൻ എന്നിവർ പങ്കെടുത്തു.