തിരുവല്ല: നഗരസഭാ പ്രദേശങ്ങളിലെയും ജില്ലയിലെ ഇതര സ്ഥലങ്ങളിലെയും കണ്ടൈൻമെന്റ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് എൻ.എസ്.എസ് നേതൃത്വത്തിൽ നടത്തുന്ന ആയുർവേദ ആശുപത്രികളിൽ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തി. വള്ളംകുളം കാർത്തികനായർ മെമ്മോറിയൽ ആയുർവേദ ആശുപത്രി,ആറന്മുള ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ രോഗ പ്രതിരോധത്തിനുള്ള മരുന്നുകൾ,കർക്കിടക മാസത്തിലെ പ്രത്യേക ആഹാര ഔഷധ ദിനചര്യകൾ,വിവിധ രോഗങ്ങളുടെ ചികിത്സാ നിർദ്ദേശങ്ങൾ എന്നിവയ്ക്കായി ആയുർവേദ ഡോക്ടർമാരുടെ സേവനം ലഭിക്കും. ഫോൺ: 9447114492,8547826602, 8547463624.