പന്തളം : കൊവിഡ് വ്യാപനത്തിന് പിന്നിൽ മദ്യശാലകൾക്ക് പങ്കുണ്ടെന്നും അവ അടച്ചുപൂട്ടണമെന്നും കെ.പി.സി.സി. ന്യൂനപക്ഷ സമിതി ആവശ്യപ്പെട്ടു. ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ. വിജയകുമാർ, കെ.പി.മത്തായി, അജോ മാത്യു, നജീർ, കെ.ജി.യോഹന്നാൻ, നസീമാ ബീവി, അഫ്സൽ എന്നിവർ പ്രസംഗിച്ചു.