പത്തനംതിട്ട :ആനിക്കാട് പഞ്ചായത്തിൽ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തിയവർക്ക് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അംഗത്വം നൽകി.ആനിക്കാട് പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് അജിത്കുമാർ അഞ്ജനം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മുഖ്യപ്രഭാഷണം നടത്തി.
പി.ആർ. ഷാജി, അഡ്വ. ശ്യാം മണിപ്പുഴ, പ്രകാശ് വടക്കേമുറി , കെ.സി. മോഹൻ കുമാർ, ടിറ്റു തോമസ് , ജയൻ ജനാർദ്ദനൻ, ലിനു വരടമണ്ണിൽ, അഡ്വ. സുജാ ഗിരീഷ്, ശ്രീധരൻപിള്ള, ഓമനക്കുട്ടൻ കുന്നുംപുറം, അനൂപ്, അൻഷാദ് മറ്റപ്പള്ളി, സുനിൽ പീറ്റർ പതിക്കാട്, രാജേഷ് നായർ എന്നിവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ മുൻ മേഖലാ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ സുനിൽ. കെ. പീറ്റർ, ആനിക്കാട് മേഖലാ പ്രസിഡന്റ് അൻഷാദ് മറ്റപ്പള്ളി, പുന്നവേലി യൂണിറ്റ് പ്രസിഡന്റ് ഹരി, പുന്നവേലി യൂണിറ്റ് വൈസ് പ്രസിഡന്റ് ഷാഹിൽ, പുന്നവേലി യൂണിറ്റ് സെക്രട്ടറി സുജിത് തുടങ്ങി അറുപതോളം കുടുംബങ്ങളിൽ നിന്നുള്ളവരാണ് ബിജെപി യിൽ ചേർന്നത്.