പത്തനംതിട്ട : സ്വർണക്കളക്കടത്തു സംഘത്തിന് സഹായം ചെയ്യുകയും രാജ്യദ്രോഹപ്രവർത്തനത്തിന് കൂട്ടുനിൽക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ നില്പ്പ് സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കുളനടയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ബിജു മാത്യു ,ബി.ജെ.പി കുളനട പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ വി.ആർ, വൈസ് പ്രസിഡന്റ് സുരേഷ് എം.സ് , ജനറൽ സെക്രട്ടറി പ്രമോദ് കുമാർ എസ് ,സെക്രട്ടറി പ്രശാന്ത് എൻ ,രവികുമാർ എം ജി ,യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.