കലഞ്ഞൂർ: ഓൺലൈനിൽ ക്ലാസ് പി ടി എ സംഘടിപ്പിച്ച് കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാതൃകയാകുന്നു. ഓൺലൈൻ ക്ലാസുകൾ നടക്കുന്നെങ്കിലും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും നേരിട്ട് സംവദിക്കാൻ വേദിയില്ലായിരുന്നു. ഇതിന് പരിഹാരമായാണ് സ്‌കുളിലെ അദ്ധ്യാപകനായ ഫിലിപ്പ് ജോർജ് തന്റ ചുമതലയിലുള്ള ആറ്. സി.ഡി വിഷന്റെ ക്ലാസ് പി ടി എ ഗൂഗിൾ മീറ്റിലുടെ സംഘടിപ്പിച്ചത്. ഇതേ മാതൃകയിൽ കഴിഞ്ഞ ദിവസം സ്‌കൂളിലെ പൊതു പിടിഎ യും സംഘടിപ്പിച്ചിരുന്നു.പി ടി എ പ്രസിഡന്റ് എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രഥമാദ്ധ്യാപകൻ കെ.വി.അലി അസ്ഗർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഫിലിപ്പ് ജോർജ്, വി.അജിലി, ദീപാ ബിനു, ഇന്ദു എന്നിവർ രക്ഷിതാക്കളും വിദ്യാർത്ഥികളുമായി സംവദിച്ചു..