മലയാലപ്പുഴ: പൊലീസ് സ്റ്റേഷനിൽ സി.ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലായ സാഹചര്യത്തിൽ 12 പൊലീസുകാർ പുതുതായി ചുമതലയേറ്റു. ഒരു എസ്.ഐ, ഒരു എ.എസ്.ഐ,നാല് സിവിൽ പൊലീസ് ഓഫീസർമാർ, ഒരു വനിത സിവിൽ പൊലീസ് ഓഫീസർ, ബറ്റാലിയനിൽ നിന്ന് അഞ്ച് പൊലീസുകാർ എന്നിവരാണ് പുതുതായി സ്റ്റേഷനിൽ ചുമതലയേറ്റത്. ചിറ്റാർ സ്റ്റേഷനിലെ എസ്.ഐ സണ്ണി ജോർജിനാണ് സി.ഐ.യുടെ ചുമതല നൽകിയിരിക്കുന്നത്. കഴിഞ്ഞ 22 നാണ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരുടെയും ശ്രവം പരിശോധനയ്ക്കയച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് പരിശോധന ഫലം വന്നപ്പാൾ സി.ഐ.യുടെ പരിശോധനഫലം പോസറ്റീവായതിനെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലാവുകയായിരുന്നു. വീടുകളിൽ ക്വാറന്റനിൽ കഴിയാൻ സൗകര്യമുള്ളവർ അവിടെയും ബാക്കിയുള്ളവർ ക്വാറന്റൻ കേന്ദ്രത്തിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.