ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, തിരുവൻവണ്ടൂർ ചാരിറ്റബിൾ സൊസൈറ്റി വിശ്രമകേന്ദ്രം നിർമ്മിച്ചു നൽകി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബാലചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഏലിക്കുട്ടി കുറിയാക്കോസ്, വിശ്രമകേന്ദ്രം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമർപ്പിച്ചു.സെക്രട്ടറി, കെ.സുരേഷ് കുമാർ, ഡോ. ഷിന്റോ രാജപ്പൻ,ഡോ.വിനോയ് തോമസ്, ട്രഷറർ ജേക്കബ് ജോൺ, സൊസൈറ്റി അംഗങ്ങളായ കെ. കെ നായർ, രാജേഷ്, മുരളിധരൻ, ബാലകൃഷ്ണപിള്ള,രഘുനാഥൻ നായർ,ചന്ദ്രശേഖരൻ നായർ,പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ, ആശുപത്രി വികസന സമിതി പ്രതിനിധികൾ തുടങ്ങിയർ സംസാരിച്ചു.