ചെങ്ങന്നൂർ: സ്വർണക്കടത്ത് കേസിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണണെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പോസ്റ്റ് കാർഡ് കാമ്പയിൻ നടത്തി. നിയോജക മണ്ഡലതല ഉദ്ഘാടനം ഹെഡ് പോസ്‌റ്റോഫീസിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രമോദ് കരയ്ക്കാട്, സെക്രട്ടറി അനീഷ് മുളക്കുഴ, ട്രഷറാർ മനു കൃഷ്ണൻ,ഐ.ടി സെൽ കൺവീനർ അനൂപ് ജി.നായർ,കമ്മിറ്റി അംഗം വിനീത് എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 15000 പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിയ്ക്ക് അയയ്ക്കും.