മല്ലപ്പള്ളി : റവന്യൂ ടവറിൽ നാളുകളായി പ്രവർത്തിച്ചുവരുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഓഫീസ് ടൗണിൽനിന്നും മാറ്റരുതെന്ന് ജനതാദൾ യു.ഡി. എഫ്. ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണിൽനിന്നും ഒരു കിലോമീറ്റർ അകലെ പൊതുഗതാഗത സൗകര്യം ഇല്ലാത്ത ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസിലേക്കാണ് പട്ടികജാതി വികസന വകുപ്പിന്റെ ഓഫീസ് മാറ്റുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാകും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് തോമസ് തെക്കേപ്പുരക്കൽ, മുള്ളവന രാധാകൃഷ്ണൻ,ഷാജി മാമ്മൂട്ടിൽ, വിജോയ് പുത്തോട്ടിൽ, കോന്നിയൂർ ആനന്ദൻ എന്നിവർ സംസാരിച്ചു.