പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തര യോഗം നാളെ രാവിലെ 10ന് പ്രസിഡന്റ് ബാബു ജോർജിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് മുഖേന ചേരുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. ജില്ലയിലെ മുതിർന്ന നേതാക്കൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ, എന്നിവർ പങ്കെടുക്കും.
ഉച്ചക്ക് 2 മുതൽ നടക്കുന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ, ഡി.സി.സി അംഗങ്ങൾ ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ അദ്ധ്യക്ഷൻമാർ, പാർലമെന്ററി പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, സജീവ് ജോസഫ്, രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ, എം.പിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, കെ.പി.സി.സി ഭാരവാഹികളായ കെ.ശിവദാസൻനായർ, പഴകുളം മധു, നേതാക്കളായ പിമോഹൻരാജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി എന്നിവർ പങ്കെടുക്കും.