മെഴുവേലി : പഞ്ചായത്തിലെ കൊവിഡ് 19 പ്രവർത്തനങ്ങളുടെ ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് താല്കാലികാടിസ്ഥാനത്തിൽ ക്ലീനിംഗ് ജോലികൾ ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ആരോഗ്യമുള്ളവരും 18നും 60നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ 29ന് വൈകിട്ട് 3ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.