ചെങ്ങന്നൂർ: റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നഗരസഭ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള പ്രതിരോധ ഉപകരണങ്ങൾ കൈമാറി. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് സെക്രട്ടറി ഡോ.ആർ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.വിനയൻ എസ്.നായർ, മുൻ പ്രസിഡന്റ് ജോൺ ഫിലിപ്പ്,നഗരസഭാ സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.രാജൻ എന്നിവർ സംസാരിച്ചു.