ചെങ്ങന്നൂർ: നഗരസഭ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഹോമിയോ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു വരുന്നതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ആവശ്യക്കാർക്ക് നഗരസഭ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിൽ നിന്നും സൗജന്യമായി ലഭിക്കും. പ്രവർത്തനസമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2വരെ.