ചെങ്ങന്നൂർ : കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും നടപ്പു സാമ്പത്തിക വർഷം ആറ് കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്യുന്നു. കാർഷിക, കാർഷികേതര, വ്യവസായ ആവശ്യങ്ങൾക്കും, ഭവന നിർമ്മാണം, ഭവന പുനഃരുദ്ധാരണം എന്നിവയ്ക്കും വായ്പകൾ ലഭ്യമാണ്. 7.75 ശതമാനം മുതൽ പലിശ നിരക്കിൽ 15 വർഷം വരെ തിരിച്ചടവു കാലാവധി ലഭിക്കുന്ന ദീർഘകാല വായ്പകളാണ് വിതരണം ചെയ്യുന്നത്. ചെങ്ങന്നൂർ താലൂക്കിലെ സാധാരണക്കാരായ കർഷകരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കാർഷിക വികസന ബാങ്കിൽ ആകർഷകമായ പലിശ നിരക്കിൽ നിക്ഷേപങ്ങളും സ്വീകരിക്കുന്നു. താൽപര്യമുള്ളവർ വെള്ളാവൂർ ജംഗ്ഷന് സമീപമുള്ള ബാങ്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ, സെക്രട്ടറി കുമാരി നീതു ലക്ഷ്മി എന്നിവർ അറിയിച്ചു. ഫോൺ0479 2452809, 7560830715.