-covid

പത്തനംതിട്ട : ജില്ലയിൽ രണ്ടാമത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെഴുവേലി തുണ്ടുകാട് മണ്ണിൽ മോഹൻദാസ് (73) ആണ് മരിച്ചത്. കാൻസർ രോഗബാധയ്ക്ക് ചികിത്സയിലായിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരിച്ചത്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയിൽ ഇതുവരെ ആകെ 1141 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 425 പേർ സമ്പർക്കം മൂലമാണ് രോഗബാധ. കൊവിഡ്19 മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേർ മരണമടഞ്ഞു. ജില്ലയിൽ ഇന്നലെ 28 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 793 ആണ്. പത്തനംതിട്ട ജില്ലക്കാരായ 346 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 336 പേർ ജില്ലയിലും, 10 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 147 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 85 പേരും, അടൂർ ജനറൽ ആശുപത്രിയിൽ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 29 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 24 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 27 പേരും ഐസൊലേഷനിൽ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോൺവെന്റിൽ 38 പേരും, ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 17 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 371 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്.


ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും അഞ്ചു പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവർ

1) യു.എ.ഇ.യിൽ നിന്ന് എത്തിയ കാരയ്ക്കൽ സ്വദേശിയായ 47 കാരൻ.
2) ദുബായിൽ നിന്ന് എത്തിയ കുളനട സ്വദേശിയായ 35 കാരൻ.
3) ദുബായിൽ നിന്ന് എത്തിയ വി.കോട്ടയം സ്വദേശി 32 കാരൻ.
4) യു.എ.ഇയിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശി 59 കാരൻ.
5) യു.എസ്.എയിൽ നിന്ന് എത്തിയ റാന്നി സ്വദേശി 78 കാരൻ.
6) യു.എ.ഇയിൽ നിന്ന എത്തിയ ഈട്ടിച്ചുവട് സ്വദേശി 50 കാരൻ.
7) യു.എ.ഇയിൽ നിന്ന് എത്തിയ ഈട്ടിച്ചുവട് സ്വദേശിനി 54 കാരി.
8) സൗദിയിൽ നിന്ന് എത്തിയ റാന്നി സ്വദേശി 39 കാരൻ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

9) ആന്ധ്രപ്രദേശിൽ നിന്ന് എത്തിയ കവിയൂർ സ്വദേശിയായ 42കാരൻ.
10) ഡൽഹിയിൽ നിന്ന് എത്തിയ റാന്നി പഴവങ്ങാടി സ്വദേശി 28 കാരൻ.
11) തമിഴ്നാട്ടിൽ നിന്ന് എത്തിയ റാന്നി സ്വദേശി 30കാരൻ.
12) ഡൽഹിയിൽ നിന്ന് എത്തിയ നാറാണംമൂഴി സ്വദേശിനി അഞ്ചു വയസുകാരി.

സമ്പർക്കം മുഖേന രോഗം ബാധിച്ചവർ

13) മെഴുവേലി സ്വദേശിയായ 73 വയസുകാരൻ. കാൻസർ രോഗബാധയ്ക്ക് ചികിത്സയിലായിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
14) കുമ്മണ്ണൂർ സ്വദേശിനിയായ 27 വയസുകാരി.
15) സീതത്തോട് സ്വദേശിനിയായ 32 വയസുകാരി.
16) നാറാണംമൂഴി സ്വദേശിനിയായ 49 വയസുകാരി. ഡൽഹിയിൽ നിന്ന് രോഗബാധിതനായി എത്തിയ വ്യക്തിയുടെ മാതാവാണ്.
17) മുണ്ടുകോട്ടയ്ക്കൽ സ്വദേശിനിയായ 48 വയസുകാരി.