ചെങ്ങന്നൂർ: മത്സ്യത്തിന്റെ മൊത്തവ്യാപാരിയായ കൊല്ലകടവ് പടിയാരം വെട്ടിയാറൻ വീട്ടിൽ സൈനുദ്ദീൻ (66) കൊവിഡ് ബാധിച്ച് മരിച്ചു. ന്യുമോണിയയും ശ്വാസംമുട്ടലും മൂലം കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈനുദ്ദീനെ കൊവിഡാണെന്ന് സ്ഥിരീകരിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഭാര്യ ലൈല ബീവി (60) കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കളായ ഷബീർ, ഷംന മരുമക്കളായ ഷിഹാന, തൻസിലാർ എന്നിവരുടെയും പ്രാഥമിക സമ്പർക്കം പുലർത്തിയ പത്തുപേരുടെയും സ്രവം ഇന്ന് പരിശോധിക്കും. സൈനുദ്ദീനെ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ ആറുപേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
മത്സ്യം വാങ്ങാൻ സൈനുദ്ദീന്റെ കടയിൽ ദൂര സ്ഥലങ്ങളിൽ നിന്ന് കച്ചവടക്കാർ എത്തിയിരുന്നു. ഉപഭോക്താക്കളെക്കുറിച്ച് വിവരമില്ലാത്തതിനാൽ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.