മല്ലപ്പള്ളി- കൊവിഡ് ബാധിച്ച് കൊറ്റനാട് ചാലാപ്പള്ളി ബാബു ഭവനിൽ ആർ. രാജേന്ദ്രൻ നായർ (ബാബു-68) മഹാരാഷ്ട്രയിലെ ഔറംഗബാദിൽ മരിച്ചു. അരനൂറ്റാണ്ടായി അവിടെ താമസിക്കുന്ന ബാബു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ ചാലാപ്പള്ളി കുരങ്ങുംപൊയ്കയിൽ ഉഷ. മക്കൾ - രജിൻ, രശ്മി. മരുമക്കൾ വിദ്യ, മണിക്കുട്ടൻ.