അടൂർ: ചിരണിക്കൽ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഉറവിട മറിയാത്ത കൊവിഡ് 19 ബാധിച്ചതിനെ തുടർന്ന് നഗരസഭയിലെ പറക്കോട് മാർക്കറ്റ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവ നിൽക്കുന്ന 13 14, 15, 16 വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കി മാറ്റി. കൊടുമൺ പഞ്ചായത്തിൽ താമസിക്കുന്ന ഇയാൾ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തി വരുന്നുണ്ട്. പറക്കോട് ജംഗ്ഷനിലെ വിവിധ കടകളിൽ നിന്നാണ് കടയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. വ്യാപാരികൾ ഉൾപ്പെടെ 25 ഓളം പേരുമായി ഇയാൾക്ക് പ്രാഥമിക സമ്പർക്കം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് പ്രദേശമാകെ അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയത്. അതേ സമയം കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽ പറത്തിയാണ് ഇന്നലെ പറക്കോട് മാർക്കറ്റ് പ്രവർത്തിച്ചത്. യാതൊരു വിധ സാമൂഹ്യ അകലും പാലിക്കാൻ ആരും തയാറായില്ലെന്ന് മാത്രമല്ല നിയന്ത്രിക്കാനും ആരുമുണ്ടായില്ല.