കോന്നി : സാംബവ മഹാസഭ മല്ലശേരി മുണ്ടക്കാമുരുപ്പ് 440-ാം ശാഖയുടെ നേതൃത്വത്തിൽ മാസ്കും പച്ചക്കറി വിത്തും ഹാൻഡ് വാഷും നൽകി. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ കരുതൽ സ്പർശം 2020 കാമ്പയിന്റെ ഭാഗമായി യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ലശേരി പരിപാടി ഉദ്‌ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേന്ദ്ര പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശാഖ സെക്രട്ടറി ബിന്ദു സുരേഷ്. ശാഖ അംഗങ്ങളായ ഷൈജു എസ്, ശശി പറത്തറയിൽ, പാറുക്കുട്ടി അമ്മ തുടങ്ങിയവർ സംസാരിച്ചു. അമ്പതോളം കുടുംബങ്ങളിൽ മാസ്കും പച്ചക്കറി വിത്തും വിതരണം ചെയ്യും.