ചെങ്ങന്നൂർ: കൊവിഡ് ബാധിച്ച് പാണ്ടനാട് കീഴ് വന്മഴി പുല്ലേകാട്ടിൽ വിജയന്റെയും ചെല്ലമ്മയുടെയും മകൻ ജയകുമാർ (33) മരിച്ചു. നാസിക്കിലെ ശതാബ്ദി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാസിക് സത്പൂർ ശ്രമിക് നഗർ ശ്രീകൃഷ്ണ അപ്പാർട്ട്‌മെന്റിൽ വർഷങ്ങളായി കുടുംബസമേതം താമസിക്കുകയായിരുന്നു. സ്വകാര്യ കമ്പിനിയിലെ ജീവനക്കാരനാണ്. സംസ്കാരം നടത്തി. ജയകുമാറിന് രോഗം ബാധിച്ചതിന് ശേഷം മാതാപിതാക്കൾക്കും സഹോദരി ജയശ്രീക്കും രോഗം പിടിപെട്ടിരുന്നു. രോഗം ഭേദമായതോടെ മാതാപിതാക്കൾ മടങ്ങിയെത്തി. സഹോദരി ഇപ്പോഴും ചികിത്സയിലാണ്.