ആനിക്കാട് : യുവാവിനെ 12 അംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. ഹനുമാൻ കുന്നിൽ മേപ്രത്ത് ലിബിൻ ഐസക്കിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം നാലു മണിയോടെയായിരുന്നു സംഭവം. വാഹന ഓട്ടവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് മർദ്ദനത്തിന് കാരണം. 12 പേരടങ്ങുന്ന ഡി.വൈ.എഫ്.ഐ, സി.ഐ.ടിയു പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് ലിബിൻ പറഞ്ഞു. വീട്ടിലുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.