ഇലന്തൂർ - ഗ്രാമ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഭരണ സമിതി നേതൃത്വം പരാജയപ്പെടുന്നതായി സി.പി.എം ലോക്കൽ സെക്രട്ടറി വി.വി. വിനോദ്‌ ആരോപിച്ചു. യു..ഡിഎഫ് ഭരണ സമിതി തമ്മിലടിച്ചും കലഹിച്ചും പ്രതിരോധ പ്രവർത്തനങ്ങളിലെ ജനങ്ങളുടെ യോജിപ്പ് ഇല്ലാതാക്കുകയാണ് . ഇലന്തൂരിലെ എല്ലാ വികസന കാര്യത്തിലും എൽ.ഡി.എഫ് പൂർണ്ണമായും സഹകരിക്കുകയാണ്. പക്ഷേ യുഡി.എഫിലെ തമ്മിലടി മൂലം കാര്യങ്ങൾ നന്നായി നടക്കുന്നില്ല. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നതിന് ഇലന്തൂർ പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകി. എന്നാൽ ചില പ്രദേശിക എതിർപ്പ് മൂലം ആ തീരുമാനത്തിൽ നിന്ന് പിന്മറേണ്ടിവന്നു. വീണാജോർജ് എം.എൽ.എ മുൻകൈ എടുത്ത് 100 കിടക്കകളുള്ള സെന്റർ കണ്ടെത്തി ഭരണ സമിതിയെ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ കത്ത് ജില്ലാ ഭരണകൂടത്തിന് കൈമാറാമെന്ന്ഭരണസമിതി സമ്മതിച്ചെങ്കിലും നടപടിയുണ്ടായില്ല.