അടൂർ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ഓൺലൈനിൽ ക്ലാസുമായി കരിയർ ഗൈഡൻസ് സെൽ. രാവിലെ 10 മുതൽ. രാത്രി 8 വരെ ഓൺലൈൻ വെബ്നാർ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഈ വർഷം ഒരുക്കിയിട്ടുള്ളത്. ഗൂഗിൾ മീറ്റിൽ സമയക്രമമനുസരിച്ചാണ് വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും മീറ്റിംഗ് കോഡ് ഉപയോഗിച്ച് ക്ലാസിൽ പങ്കെടുക്കാൻ അവസരം. ഇത് സംബന്ധിച്ച കോഡ് അറിയുന്നതിനും ഓൺലൈനിലൂടെ അപേക്ഷ നൽകാൻ ഉള്ള സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാനുള്ള സൗകര്യത്തിനുമായി കരിയർ ഗൈഡൻസ് സെൽ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ, 7560933187 കൺവീനർ ഡോ. കെ.ചന്ദ്രകുമാർ 8304986552 എന്നിവരുടെ നമ്പരുകളിൽ ബന്ധപ്പെടുക.