അടൂർ: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമീൺ ഈ-സ്റ്റോർ അടൂരിൽ പ്രവർത്തനം ആരംഭിച്ചു. ആക്സിസ് ബാങ്കിന് എതിർവശത്തുള്ള കോമൺ സർവീസ് സെന്ററാണ് ഓഫീസ്.കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ കോമൺ സർവീസ് സെൻ്റർ വഴി നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുക എന്നതാണ് ഗ്രാമീൺ ഈ-സ്റ്റോർ കൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും മഹാമാരിയും മൂലം ജനങ്ങൾക്ക് പരമാവധി വീടുകളിൽ തന്നെ കഴിയേണ്ട സാഹചര്യത്തിൽ കടകളിലെ നീണ്ട ക്യൂവും കാത്തിരുപ്പും ഒഴിവാക്കി വീടുകളിൽ സുരക്ഷിതമായി സാധനങ്ങൾ എത്തിച്ചു നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ഒപ്പം ചെറുകിട കുടിൽ വ്യവസായങ്ങളിൽ നിർമ്മിക്കുന്ന നിത്യോപയോഗ സാധനങ്ങൾ ഗ്രാമീൺ ഈ-സ്റ്റോർ വഴി വിൽപന നടത്തുന്നതിനും കഴിയും. പ്ലേ സ്റ്റോറിൽ നിന്നും cscgrameene-estore എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് സാധനങ്ങൾ വീട്ടിലിരുന്ന് ഓർഡർ ചെയ്യാം. മൊബൈൽ ആപ് ഉപയോഗിക്കാൻ അറിയാത്തവർക്ക് 8304954641 എന്ന വാട്സാപ്പ് നമ്പരിലും ഓർഡർ നൽകാം. ഇതുമായുള്ള സംശയങ്ങൾക്കും മൊബൈൽ അപ്ഡേറ്റ് ചെയ്ത് അടൂർ ഗ്രാമീൺ ഈസ്റ്റോർ ലഭ്യമാകുന്നതിനുള്ള സെറ്റിംഗ്സ് ലിങ്ക് ലഭ്യമാകുന്നതിനും കോമൺ സർവീസ് സെൻ്റർ 9188554029,9400644641 എന്നീ നമ്പരുകൾ ലഭ്യമാണ്. മൊബൈൽ ആപ്പിൻ്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.കേന്ദ്ര കോമൺ സർവീസ് സെൻ്റർ ജില്ലാ മാനേജർ റിൻ്റു മാത്യൂവിൽ നിന്നും1000 രൂപ (20%) 2000 രൂപ (23%) സബ്സിഡി കിറ്റുകൾ റിട്ട.ഡി വൈ എസ് പി ജവഹർ ജനാർഡ് ഏറ്റുവാങ്ങിആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു.അടൂർ നഗരസഭ പരിധിയിൽ കേന്ദ്ര സർക്കാർ പദ്ധതികൾ എത്തിക്കുന്നതിന്റെ ഭാഗമായി വാർഡുകളിൽ ഒരു ഉദ്യോഗാർത്ഥിക്ക് തൊഴിൽ അവസരവും ലഭ്യമാകും. ഒന്നു മുതൽ 20ശതമാനം വരെ സബ്സിഡി എല്ലാ സാധനങ്ങളിലും ലഭ്യമാക്കുമെന്ന് കോമൺ സർവീസ് സെൻ്റർ സൂപ്പർവൈസർ സന്തോഷ് കുമാരൻ ഉണ്ണിത്താൻ അറിയിച്ചു.