പത്തനംതിട്ട : കോന്നി, റാന്നി വനം ഡിവിഷനുകളിലെ പട്ടയ, കൈവശ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ച വനം വകുപ്പ് അധികൃതരുടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. ദീർഘകാലത്തെ നിരന്തര സമരങ്ങൾക്കും കാത്തിരിപ്പിനും ശേഷം ലഭിച്ച പട്ടയവും കൈവശ അവകാശവും നിയമപരമായി ഇല്ലാതാക്കുന്നതാണ് ഉത്തരവ്.