പത്തനംതിട്ട : കേന്ദ്ര അറ്റോമിക് എനർജി മന്ത്രാലയത്തന്റെകീഴിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രോണിക്സ്‌കോർപ്പറേഷൻ ഓഫ് ഇൻഡ്യാ ലിമിറ്റഡ് പന്തളംസെന്ററിൽ നടത്തുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്,എം.എസ്സ്ഓഫീസ്, ഡി.ടി.പി, ടാലി (ജി.എസ്.ടി) എന്നീകോഴ്സുകളിലേക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി, യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെസൗകര്യാർത്ഥം ഓൺലൈൻ ക്ലാസുകൾ വഴി പഠിക്കുവാൻ അവസരം. എൻജിനിയറിംഗ് പഠനത്തിന് പോകുന്നവർക്കായിസി പ്രോഗ്രാമിംഗിൽ പ്രത്യേക പരിശീലനം ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, സെന്റർഹെഡ്, ഇ.സി.ഐ.എൽ കമ്പ്യൂട്ടർ ഡിവിഷൻ,എൻ.എസ്.എസ് കോളേജിന് എതിർവശം, പന്തളം. ഫോൺ:8078809610, 9446438028.