പത്തനംതിട്ട :കോന്നി മെഡിക്കൽ കോളേജിന്റെ പേരിൽ സി.പി.എം രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ആവശ്യപ്പെട്ടു.
ജോലി വാഗ്ദാനം ചെയ്തു സി.പി.എം, ഡി.വൈ എഫ് .ഐ നേതൃത്വത്തിൽ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. അനധികൃത നിയമനങ്ങൾ അന്വേഷിക്കണം.നിയമനങ്ങൾ സുതാര്യമാക്കണം.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.പി.എസ് .സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ നിയമിക്കാതെ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമം അനുവദിക്കില്ലെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അനധികൃത നിയമനങ്ങൾ നടത്താനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അശോകൻകുളനട പറഞ്ഞു.