തിരുവല്ല: പ്രമുഖ ഗാസിയനും ,സ്വാതന്ത്ര സമര സേനാനിയും ,മദ്യ വിരുദ്ധ പ്രവർത്തകനുമായിരുന്ന കെ .ഈ മാമ്മന്റെ മൂന്നാമത് ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് വിവിധ മദ്യവിരുദ്ധ സംഘടനകളുടേയും ,ഗാന്ധിയൻ സംഘടനകളുടേയും നേതൃത്വത്തിൽ ഓൺലൈൻ വെർച്ചുവൽ അനുസ്മരണ സമ്മേളനം നടത്തി. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കൺവീനർ ഇയ്യാേച്ചേരി കുഞ്ഞുകൃഷ്ണൻ ,പി.ആർ പത്മനാഭൻ നായർ,കുരുവിള മാത്യൂസ് ,കെ കെ വാമലോചനൻ, എം എൻ ഗിരി ,കെ ജി രാധാകൃഷ്ണൻ, എലൂർ ഗോപിനാഥ്, പി വി ജോസ് ,കെ.എസ് ദിലീപ് കുമാർ ,ഷിബു ജി ഐപ്പ് ,ടിസൺ വർഗീസ് , വി.ഡി മജീന്ദ്രൻ, ഉഷ ജയകുമാർ ,കെ വിജയൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.