മല്ലപ്പള്ളി: മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന പട്ടികജാതി വികസന ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തേക്ക് മാറ്റണമെന്നുള്ള അധികൃതരുടെ ഗൂഢശ്രമം പിൻവലിക്കണമെന്ന് ദളിത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മല്ലപ്പള്ളി താലൂക്കിലെ അവികസിത പ്രദേശങ്ങളിൽ താമസിക്കുന്ന പട്ടികജാതിയിൽപ്പെട്ടവർക്ക് വികസന വകുപ്പ് വഴിയുള്ള ആവശ്യങ്ങൾ പരിഹരിക്കപ്പെടേണ്ട ഈ ഓഫീസ് ഇപ്പോൾ മല്ലപ്പള്ളിയുടെ ഹൃദയഭാഗത്ത് സൗകര്യപ്രദമായ സ്ഥലത്താണ് പ്രവർത്തിക്കുന്നത്.എന്നാൽ നിർദ്ദിഷ്ട സ്ഥലം കിലോമീറ്റർ അകലെയാണ് പൊതു യാത്ര സൗകര്യം ഇല്ല. യോഗം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.കൊച്ചുരാമൻ,ദളിത് ലീഗ് കമ്മറ്റി മെമ്പർമാരായ രാജു, പ്രമോദ് എന്നിവർ സംസാരിച്ചു.