അടൂർ: സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ മണക്കാല റീജിയണൽ ഒഫീസിൽ ഒരുമാസം നീണ്ടുനിൽക്കുന്ന അൺപെയ്ഡ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന് അപേക്ഷ ക്ഷണിക്കുന്നു. സിവിൽ എൻജിനിയറിംഗ് ഡിപ്ളോമ / ബി. ടെക് പൂർത്തിയാക്കിയ താൽപ്പര്യമുള്ളവർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിശദാംശങ്ങളും ഉൾക്കൊള്ളുന്ന അപേക്ഷ റീജിയണൽ എൻജിനിയർ, കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, മണക്കാല പി.ഒ, അടൂർ, ഫോൺ: 04734 296587 എന്ന വിലാസത്തിൽ ആഗസ്റ്റ് 18ന് മുൻപ് സമർപ്പിക്കണം.