അടൂർ : ഐ. എച്ച്. ആർ. ഡിയുടെ കോളേജ് ഓഫ് അപ്ളൈഡ് സയൻസിൽ 2020 - 21 അദ്ധ്യായന വർഷത്തേക്കുള്ള ഡിഗ്രി കോഴ്സുകളിലേക്ക് ഓൺലൈൻവഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ബി. എസ്. സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ബി. സി. എ, ബി. ബി. എ, ബി. കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, ബി. എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 350 രൂപയാണ് അപേക്ഷ ഫീസ്. എസ്. സി, എസ്. ടി വിഭാഗങ്ങൾക്ക് 150 രൂപയും. രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ എന്നിവ പ്രിൻസിപ്പലിന് സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾഐ. എച്ച്. ആർ. ഡി വെബ്സൈറ്റായ www.casadoor.in ലും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ : 8547005045.