അടൂർ : പഴകുളം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻരാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. പത്തനാപുരം ഗാന്ധി ഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ വെബിനാറിലൂടെ കലാം അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം വിനോദ് മുളമ്പുഴ,കൗൺസിൽ അംഗം അൻവർഷ, പ്രസിഡന്റ് എസ് മീരാസാഹിബ് എന്നിവർ പ്രസംഗിച്ചു.