മേക്കൊഴൂർ : വാളങ്ങാടു പടി കഴിഞ്ഞ് വീതി കുറവുള്ള ഭാഗത്ത് വീണ്ടും അപകടം. ഇന്നലെ രണ്ടു കാറുകളാണ് കൂട്ടിയിടിച്ചത്. ഇരുഭാഗത്തുമുള്ള വസ്തു ഉടമകൾ തർക്കം ഉന്നയിച്ചതിനെ തുടർന്നാണ് ഈ ഭാഗത്ത് വീതി കൂട്ടൽ തടസപ്പെട്ടത്. കൈയാല ഇടിഞ്ഞു വീണ കല്ലുകൾ ഈ ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നതും അപകടകാരണത്തിന് കാരണമാണ്. ഇന്നലെ രാവിലെ ഈ ഭാഗത്ത് ചക്ക് വീണതു കാരണം വാഹനങ്ങൾ തെന്നി മാറിയിരുന്നു. ഇവിടെ വീതി കൂട്ടി അപകടം ഒഴിവാക്കുന്നതിനുള്ള ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.