ചിറ്റാർ: മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് വനപാലകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറയിലും ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച ശേഷം കിണറ്റിൽ കൊണ്ടിട്ടതായി സംശയിക്കുന്നു. കൈക്കൂലി വാങ്ങാൻ വേണ്ടി കസ്റ്റഡിയിൽ എടുത്തു പീഡിപ്പിച്ചതാണെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ പറഞ്ഞു.