water
.


പത്തനംതിട്ട : ജില്ലയിലെ എല്ലാ ഗ്രാമീണ വീടുകൾക്കും 2024 ഓടെ കുടിവെള്ളം എത്തിക്കുന്നതിന് ജില്ലാ ജല ശുചിത്വ മിഷൻ സമിതി തീരുമാനിച്ചു. എ.ഡി.എം അലക്സ് പി.തോമസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന വീഡിയോ കോൺഫറൻസിലാണ് തീരുമാനമായത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ചേർന്ന് നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയാണ് ജലജീവൻ മിഷൻ. ഈ പദ്ധതിയുടെ നടത്തിപ്പിന് വിവിധ ഭരണ വകുപ്പുകളുടെ ഏകോപനവും അതോടൊപ്പം കേന്ദ്രവിഹിതം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ധനസമാഹരണവും ആവശ്യമാണ്.
202021 സാമ്പത്തിക വർഷത്തേക്ക് കേരളത്തിൽ 880 കോടിയുടെ അടങ്കലിൽ പദ്ധതി നടപ്പിലാക്കാൻ അംഗീകാരം നൽകി പദ്ധതി നടത്തിപ്പിനു സംസ്ഥാന വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ, ഡിസ്ട്രിക്ട് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ എന്നീ സമിതികൾ വഴി അംഗീകാരം നൽകാൻ എഡിഎം അലക്സ് പി. തോമസ് നിർദേശിച്ചു.
ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അനിലാ മാത്യു, കെ.ഡബ്ല്യൂ.എ തിരുവല്ല സൂപ്രണ്ടിംഗ് എൻജിനീയർ ഉഷാ രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജെ. ഹരികുമാർ, തോമസ് ജോൺ, ഷൈജു പുരുഷോത്തമൻ, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.അജി, മേഖലാ വിദഗ്ധരായ എം. മധു, എസ്. സുബ്രമണ്യ അയ്യർ തുടങ്ങിയവർ പങ്കെടുത്തു.