30-road
കുരിശുംമൂട്ജംഗ്ഷൻ പഴയ പോസ്റ്റ്ഓഫീസ്പടി റോഡ

ചെങ്ങറ: കുരിശുംമൂട് ജംഗ്ഷൻ പഴയ പോസ്റ്റാഫീസ്പടി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ചെങ്ങറ കോ ഓപ്പറേറ്റീവ് ബാങ്കിന് മുൻപിലും മർത്തോമ പള്ളിയുടെ മുൻഭാഗത്തും പൊട്ടിപൊളിഞ്ഞ റോഡിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്. മഴ പെയ്യുന്നതോടെ സ്ഥിതി മോശമായി. ഒരു കിലോമീറ്റർ ദൂരമുള്ള ഈ പഞ്ചായത്ത് റോഡ് അടുത്തിടെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് വീതികൂട്ടിയിരുന്നു . ഈ റോഡിലൂടെ ബസ് സർവീസില്ലാത്തതിനാൽ നാട്ടുകാർ കൂടുതലും ഒട്ടോറിക്ഷകളേയും, ഇരുചക്രവാഹനങ്ങളേയുമാണശ്രയിക്കുന്നത്. കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തെ റോഡിലെ വെള്ളക്കെട്ടിലെ ചെളിവെള്ളം സമീപത്തെ പഞ്ചായത്ത് കിണറ്റിലേക്കും ഒലിച്ചിറങ്ങുന്നു. പൊട്ടിപൊളിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്ത്തമാണ്.