തിരുവല്ല: കൊവിഡ് കെയർ സഹായ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ സഹായ അസോസിയേഷൻ തിരുവല്ല ശാഖ താലൂക്ക് ആശുപത്രിയിൽ നെബുലൈസേഷൻ കിയോസ്‌ക് സ്ഥാപിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ.വാസുദേവൻ നമ്പൂതിരി, ഡോ. അരുണിന് തക്കോൽ കൈമാറി. ഡോ. സിരിൽ ജോസഫ്, ഡോ. എ.ജെ.ജോൺ, ഡോ. സി.ആർ.രാധാകൃഷ്ണൻ, ഡോ. കുര്യൻ ഉമ്മൻ എന്നിവർ പങ്കെടുത്തു. ഇതിനകത്തിരുന്ന് നെബുലൈസഷൻ ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരാൾ ഉപയോഗിച്ചതിനുശേഷം 20 മിനിറ്റുകൊണ്ട് റേഡിയേഷൻവഴി ഇതിനുള്ളിലെ വൈറസുകളെ നശിപ്പിക്കും. അതിനുശേഷം അടുത്ത രോഗിക്ക് ഉപയോഗിക്കാം. കൊറോണ കാലത്ത് ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സഹായിക്കും.