പത്തനംതിട്ട : വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ചിറ്റാർ കുടപ്പന പടിഞ്ഞാറെ ചരുവിൽ ടി. ടി. മത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആന്റോ ആന്റണി എം. പി. ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും, വനംവകുപ്പ് മന്ത്രിക്കും കത്ത് നൽകി.