തിരുവല്ല: കൊവിഡിന്റെ പശ്ചാത്തലത്തിൽ രോഗികൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി പുഷ്പഗിരി അസ്ഥിരോഗ വിഭാഗത്തിന്റെ പ്രത്യേക ഇ ഹെൽത്ത് സേവനം ആരംഭിച്ചു. ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ടെലി വീഡിയോ കൺസൾറ്റേഷനിലൂടെ ഡോക്ടറുമായി നേരിട്ട് സംസാരിച്ചു ചികിത്സ ലഭ്യമാക്കും. യാത്ര തടസം നേരിടുന്ന രോഗികൾക്ക് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യും. ഫോൺ: 9048848803.