പത്തനംതിട്ട : പബ്ജി വെറുമൊരു ഗെയിം മാത്രമല്ല വികാരം ആണെന്നാണ് ജില്ലയിലെ പബ് ജി ആരാധകരുടെ അഭിപ്രായം. ആപ്പുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് പബ്ജിയുടെ പേരും ഉയർന്ന് കേൾക്കുന്നത് ഒട്ടേറെ പേരെയാണ് നിരാശരാക്കുന്നത്. ഗെയിമിനോട് അമിതാസക്തിയുള്ളവരല്ല എല്ലാവരും. സ്വന്തം ഗെയിം യൂട്യൂബിലിട്ട് വരുമാനം ഉണ്ടാക്കുന്നവരുമുണ്ട്. അന്തർദേശീയ തലത്തിൽ ടൂർണമെന്റ് അടക്കം പബ്ജി ഗെയിമിലൂടെ നടക്കുന്നു. ലക്ഷങ്ങളാണ് ഇതിന്റെ സമ്മാനത്തുക. അത് കൊണ്ട് തന്നെ പബ്ജി അത്ര ചെറിയ ഗെയിമൊന്നുമല്ല. നിരോധിച്ചാൽ പലർക്കും വലിയനഷ്ടം ഉണ്ടാകുമെന്ന് ചുരുക്കം. ലോക്ക് ഡൗൺ പബ്ജിയെ കൂടുതൽ പേരിലേക്കെത്തിച്ചിട്ടുണ്ട്. വീട്ടിൽ ബോറടിച്ചിരുന്നപ്പോൾ തുടങ്ങിയ പലരും ഇന്ന് ചെറുസംഘങ്ങളുടെ തലവൻമാരാണ്. ആണും പെണ്ണും ഒരു പോലെ ഇതിൽ പങ്കാളികളാണ്.
* പ്ലെയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട്സിന്റെ ചുരുക്കപേരാണ് പബ്ജി. ദക്ഷിണ കൊറിയൻ കമ്പനിയായ ബ്ലൂഹോൾ ആണ് പബ്ജി വികസിപ്പിച്ചതെങ്കിലും ചൈനീസ് കമ്പനിയായ ടെൻസന്റും ഇതിൽ പങ്കാളികളാണ്. ചൈനീസ് ആപ്പും ചൈന ബന്ധമുള്ള ആപ്പും കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ട്. 59 ആപ്പുകൾ ജൂൺ 29ന് നിരോധിച്ചിരുന്നു. ഇവയുടെ ക്ലൊൺ പതിപ്പുകളും വകഭേദങ്ങളും കഴിഞ്ഞ ദിവസം നിരോധിച്ചു.
വലിയ ഒരു ആശയ വിനിമയം കൂടിയാണ് പബ്ജിയിലൂടെ നടക്കുന്നത്. സുഹൃത്തുക്കൾ, കസിൻസ് തുടങ്ങി നിരവധിയാളുകളോട് നിരന്തരം സംവദിക്കുവാൻ കഴിയും. ഗെയിമിലൂടെ ഒരു ചാറ്റും നടക്കുന്നുണ്ട്. ലോകത്ത് എവിടെയിരുന്നും കളിയ്ക്കാവുന്ന കൊണ്ട് നിരവധി പേർ ഇതിൽ പങ്കാളികളാവുന്നു. നൂറ് പേർക്കും വേണമെങ്കിൽ കളിക്കാം സംഘമായും ഒറ്റയ്ക്കും ഗെയിം കളിക്കാം.
ലോക്ക് ഡൗണിൽ ബോറടിച്ച് വീട്ടിൽ ഇരിക്കുമ്പോൾ വലിയൊരു ആശ്വാസമാണ്. ഗെയിമിന് അടിമപ്പെടുന്നത് നല്ലതല്ല. രാജ്യ സുരക്ഷയും കണക്കിലെടുക്കണം. "
മേഘ പി. പണിക്കർ
(പബ്ജി പ്ലേയർ )
" ബോറടിച്ച് തുടങ്ങിയപ്പോളാണ് കളി തുടങ്ങിയത്. കൊവിഡ് സമയത്ത് നിരവധി പേർ ഗെയിമുമായി മുമ്പോട്ട് വന്നിട്ടുണ്ട്. നിരോധിച്ചാൽ നഷ്ടമാകും.
" ഷൈബിൽ ഷാബി
(പബ്ജി ക്ലാൻ ലീഡർ )