മല്ലപ്പള്ളി:വ്യാപാര സ്ഥാപനങ്ങളിലെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം തടയുന്നതിനും രോഗവ്യാപന പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി മല്ലപ്പള്ളി തഹസിൽദാരുടെ കീഴിൽ രൂപീകരിച്ചിട്ടുള്ള സ്‌ക്വാഡ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ എട്ട് ദിവസം നടത്തിയ പരിശോധനയിൽ 856 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചു. പ്രോട്ടോക്കോൾ ലംഘനം നടത്തിയ 12 വ്യാപാര സ്ഥാപനങ്ങൾ നോട്ടീസ് നൽകി. 75 വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു. വിവിധ ബാങ്കുകളുടെ എടി.എം കൗണ്ടറുകളിൽ സാനിറ്റൈസർലഭ്യത ഉറപ്പ് വരുത്തി.താലൂക്ക് പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലെയും ഉടമകളും ജീവനക്കാരും മുഴുവൻ സമയവും മാസ്‌ക് ധരിക്കണമെന്നും ,സ്ഥാപനങ്ങളിൽ ഹാൻഡ് വാഷ് ,സാനിറ്റൈസർ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തണമെന്നും ,നിശ്ചയിക്കപ്പെട്ടതിലും കൂടുതൽ ആളുകളെ കടയ്ക്കുള്ളിൽ പ്രവേശിപ്പിക്കാതെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ കർശനമായി പാലിക്കേണ്ടതാണെന്ന് തഹസിൽദാർ അറിയിച്ചു.