ഇളമണ്ണൂർ: യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായ പന്തളം സുധാകരന്റെ സഹോദരിയും ഹൗസിഗ് ബോർഡ് അസിസ്റ്റൻ്റ് എൻജിനീയർ ഇളമണ്ണൂർ ഹരിശ്രീയിൽ പരേതനായ ടി.കെ ദേവരാജൻ്റെ ഭാര്യയുമായ നളിനി ദേവരാജൻ ( 56) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ . ഹൗസിംഗ് ബോർഡ് തിരുവല്ല ഓഫീസിലെ ജീവനക്കാരിയാണ്. പന്തളം കൈലാസ മന്ദിരത്തിൽ കൊച്ചാദിത്യന്റെയും സരോജിനിയുടെയും മകളാണ്. മറ്റ് സഹോദരങ്ങൾ- അഡ്വ.കെ.പ്രതാപൻ (മുൻ കെ.പി.സി.സി സെക്രട്ടറി, മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), തുളസി.