കോന്നി : ചിറ്റാർ കുടപ്പന പടിഞ്ഞാറെ ചരുവിൽ ടി.ടി.മത്തായിയുടെ മരണത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യമന്ത്റിക്ക് കത്ത് നല്കി. ജൂലായ് 28ന് വൈകിട്ട് നാലിന് ചിറ്റാർ ഫോറസ്റ്റ് ഓഫീസിലെ വനപാലകരാണ് ടി.ടി. മത്തായിയെ കസ്റ്റഡിയിൽ എടുത്തത് .തുടർന്ന് വൈകിട്ട് 7 മണിയോട് കൂടി കുടപ്പനയിൽ മത്തായിയുടെ ഫാം ഹൗസിനോട് ചേർന്നുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണം സംബന്ധിച്ച് ബന്ധുക്കളിലും നാട്ടുകാരിലും നിരവധി സംശയങ്ങളും, ദുരൂഹതയും നിലനില്ക്കുന്നുണ്ട്. യഥാർത്ഥ വസ്തുത വെളിച്ചത്തു കൊണ്ടുവരുന്നതിന് സമഗ്ര അന്വേഷണം നടത്തണമെന്ന് എം.എൽ.എ മുഖ്യമന്ത്രിക്ക് നല്കിയ കത്തിൽ ആവശ്യപ്പെട്ടു.