പത്തനംതിട്ട : റബർ ബോർഡിനെ ഇല്ലാതാക്കുന്ന റബർ ആക്ട് ഭേദഗതി പിൻവലിക്കണമെന്ന് ജനതാദൾ യു.ഡി.എഫ്. ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മധു ചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് തോമസ് തെക്കേപ്പുരക്കൽ, മുളവന രാധാകൃഷ്ണൻ, ശാന്തിജൻ ചൂരക്കുന്നേൽ, ഷാജി മാമ്മൂട്ടിൽ, രാഹുൽ ആർ, കോന്നിയൂർ ആനന്ദൻ എന്നിവർ പ്രസംഗിച്ചു.