കോന്നി : കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വെള്ളം ക്രമാതീതമായി ഉയർന്നതോടെ തീരദേശവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കലക്കവെള്ളത്തിന്റെ കുത്തൊഴുക്കിനൊപ്പം ചെറിയ മരങ്ങളും മറ്റും ഒഴുകിയെത്തിയതോടെ ഉൾ വനത്തിൽ ഉരുൾ പൊട്ടിയതായും അഭ്യൂഹം ഉയർന്നിട്ടുണ്ട്.