ചെങ്ങന്നൂർ: പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷകർത്താക്കൾക്കും, വിദ്യാർത്ഥികൾക്കും ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിനും, സംശയദുരീകരണത്തിനുമായി കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഡസ്‌കുകൾ ആരംഭിച്ചു. ചെങ്ങന്നൂർ മേഖലതല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലിയൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച ഹെൽപ് ഡസ്‌കിന്റെ ഉപജില്ലാതല സ്വിച്ച് ഓൺ കർമ്മം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആലപ്പുഴ ജില്ലാ കോഓർഡിനേറ്റർ എ കെ പ്രസന്നൻ നിർവ്വഹിച്ചു. അസോസിയേഷൻ സബ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ എം ജോസഫ് മാത്യൂ, സ്‌കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ആർ അജിത, ക്ലസ്രറർ കോർഡിനേറ്റർമാരായ ആർ ബിജി, സുചിത്ര ദേവി, റിസോഴ്സ് അദ്ധ്യാപകരായ മീനു കെ.രേഖ, അനദ്ധ്യാപകരായ സത്യനേശൻ, സുനു എന്നിവർ പങ്കെടുത്തു.